
നാദാപുരം: പേരോട് എംഐഎം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ തൂഫാന് കമാഡോസായി പ്രഖ്യാപിച്ച് ലഹരിക്കെതിരെ റാലി നടത്തി. പേരോട് ടൗണില്‍
നാദാപുരം എസ്ഐ ശ്രീജില്‍ കണ്ടോത്ത് പൊയില്‍ ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂള്‍ മാനേജര്‍ പി.ബി.കുഞ്ഞമ്മദ്ഹാജി തൂഫാന് തൊപ്പി ധരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് കെ.എം.സമീര്‍, എക്സൈസ് ഓഫീസര്‍ വിജീഷ്, പ്രോഗ്രാം ഓഫീസര്‍മാരായ ഷാഹിന പുത്തലത്ത്, ഒ.നിസാര്‍, ഇസ്മായില്‍ വാണിമേല്‍, എം.എന്‍.മുഹമ്മദ്, സിറാജ് കൂളിക്കൂല്, അന്‍വര്‍ അടുക്കത്ത്, പി.കെ.റാബിയ്യ, സി.വി.ഫാസില്‍, പി.റഫീഖ് എന്നിവര്‍ സംസാരിച്ചു.
പേരോട് ടൗണ്‍ ചുറ്റിയ റാലി സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. സമാപന സമ്മേളനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ എ.കെ.രജ്ഞിത്ത് അധ്യക്ഷനായി. എംഐഎം ജനറല്‍ സെക്രട്ടറി ടി.കെ.അബ്ബാസ്, മുഹമ്മദ് പുറമേരി, ഹാരിസ് പണാറത്ത്, ഷസിന് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ഹെൽത്ത് ഇൻഷൂറൻസിന് 2026 ഒക്ടോബർ 1 മുതൽ പ്രീമിയം കൂടും …
അതിന് മുമ്പേ പോളിസി എടുക്കാനും
ഈ അറിവ് മറ്റുളളവരിലേക്ക് ഷെയർ ചെയ്തും സഹകരിക്കുമല്ലോ ….
രോഗങ്ങളും അപകടങ്ങളും വന്നാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















