
വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ചെയര്‍മാനായി എസ്. ഷാജു തെരഞ്ഞെടുക്കപ്പെട്ടു. സൊസൈറ്റി
ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ചീഫ് ജനറല്‍ മാനേജര്‍ കെ പ്രവീണ്‍ കുമാറിനാണ് മാനേജിങ് ഡയറക്ടറുടെ ചുമതല.
രമേശന്‍ പാലേരിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. യുഎല്‍സിസിഎസിന്റെ വളര്‍ച്ചയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും ആധുനികീകരണത്തിനും രമേശന്‍ പാലേരി നല്‍കിയ നേതൃത്വവും നിര്‍ണായകസംഭാവനകളും ഡയറക്ടര്‍ ബോര്‍ഡ്
അനുസ്മരിച്ചു.
1997-ല്‍ യുഎല്‍സിസിഎസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച ഷാജു പിന്നീട്
സ്ഥാപനത്തിന്റെ വിവിധ ചുമതലകള്‍ നിര്‍വ്വഹിച്ചശേഷം 2009 മുതല്‍ 17 വര്‍ഷക്കാലം സെക്രട്ടറിയും എംഡിയുമായി പ്രവര്‍ത്തിച്ചു. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെയും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെയും അടുത്തറിഞ്ഞ ദീര്‍ഘകാലപരിചയമാണ് അദ്ദേഹത്തിന്റെ പ്രധാന കരുത്ത്.
യുഎല്‍സിസിഎസിന്റെ വളര്‍ച്ചയുടെ നിര്‍ണായകഘട്ടങ്ങളില്‍ രമേശന്‍ പാലേരിയോടൊപ്പം അടുത്തുനിന്നു പ്രവര്‍ത്തിച്ച വ്യക്തിയാണ് എസ് ഷാജു. യുഎല്‍ സൈബര്‍ പാര്‍ക്ക്, യുഎല്‍ ടെക്‌നോളജി സൊല്യൂഷന്‍സ് (യുഎല്‍ടിഎസ്) തുടങ്ങി സൊസൈറ്റിയുടെ വിവിധ അനുബന്ധസ്ഥാപനങ്ങളുടെ രൂപവത്ക്കരണത്തിലും വളര്‍ച്ചയിലും അദ്ദേഹം സജീവമായി
പങ്കാളിയായി. ഈ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവയുടെ പ്രവര്‍ത്തനവും വികസനസാധ്യതകളും സംബന്ധിച്ച് അടുത്തറിയുന്ന അനുഭവസമ്പത്തുണ്ട്.
ഷാജുവിന്റെ മുത്തച്ഛന്‍ എസ് കണാരനും അദ്ദേഹത്തിന്റെ പിതാവ് എം പൊക്കായിയും ഒരു നൂറ്റാണ്ടു മുമ്പ് ഊരാളുങ്കല്‍ സൊസൈറ്റിക്കു രൂപം നല്കിയ 14-അംഗ പ്രമോട്ടിങ് കമ്മിറ്റിയിലെ അംഗങ്ങളും സൊസൈറ്റിയുടെ സ്ഥാപകാംഗങ്ങളും ആത്മവിദ്യാസംഘം പ്രവര്‍ത്തകരും ഗുരു വാഗ്ഭടാനന്ദന്റെ ശിഷ്യരും ആയിരുന്നു. ഷാജുവിന്റെ പിതാവ് എസ്.കുമാരന്‍ സൊസൈറ്റിയില്‍ തൊഴിലാളിയും ദീര്‍ഘകാലം ലീഡറും പിന്നീട് ഡയറക്ടറും ആയിരുന്നു.
പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിച്ച് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സാമ്പത്തിക സുസ്ഥിരത ശക്തിപ്പെടുത്തുക, അംഗങ്ങളുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കുക എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് ചെയര്‍മാന്‍ എസ് ഷാജു പറഞ്ഞു.

അവിചാരിതമായി
രോഗമോ അപകടമോ വന്നാൽ ഉണ്ടാവുന്ന
വലിയ ചികിത്സാ ചിലവുകളിൽ നിന്ന് രക്ഷനേടാൻ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ സുരക്ഷ നല്ലതാണ്. രണ്ടും വന്നാൽ
ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാൻ പ്രയാസമാണ്
പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















