കുറ്റ്യാടി: കുറ്റ്യാടി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡ് പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ചു. 2026-27 ബജറ്റിലുള്‍പ്പെടുത്തപ്പെട്ട ആയഞ്ചേരി-കമ്പനിപ്പീടിക-കടമേരി-തണ്ണീര്‍ പന്തല്‍ റോഡ്, കുളങ്ങരത്ത്-അരൂര്‍-ഗുളികപ്പുഴ റോഡ്, കുറ്റ്യാടി പള്ളി-ഊരത്ത് റോഡ് എന്നിവയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. ഈ റോഡുകള്‍ക്ക് പത്ത് കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. മണ്ഡലത്തിലെ പ്രവൃത്തികള്‍ക്ക് വളരെ വേഗത്തില്‍ ഭരണാനുമതി ലഭിച്ചത് പ്രവൃത്തി പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഉപകരിക്കുമെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ അഭിപ്രായപ്പെട്ടു. കുറ്റമറ്റ രീതിയില്‍ പണി പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണനല്‍കുമെന്നും എംഎല്‍എ അറിയിച്ചു.
















