
അരൂര്‍: നാടെങ്ങും സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചെങ്ങണ കോട്ട് ഗോവിന്ദന്‍ നായര്‍ സ്മാരക അംഗന്‍വാടിയില്‍ പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീലത പതാക ഉയര്‍ത്തി. കുന്നോത്ത് രാധാകൃഷ്ണന്‍, ചെത്തില്‍ കുമാരന്‍, പി കെ രാധാകൃഷ്ണന്‍, കളത്തില്‍ ബാബു, കളത്തില്‍ ദിനേശന്‍, രക്ഷിതാക്കള്‍, വര്‍ക്കര്‍ ടി സി സീത, ഹെല്‍പ്പര്‍ കെ അജിത ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. പായസ വിതരണവും നടത്തി

കക്കട്ടില്‍: കുന്നുമ്മല്‍ 15-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ചന്തങ്കണ്ടി കുഞ്ഞബ്ദുള്ള ഹാജി ദേശീയ പതാക ഉയര്‍ത്തി. വാര്‍ഡ് മെമ്പര്‍ എലിയാറ ആനന്ദന്‍
അധ്യക്ഷത വഹിച്ചു.
കവിയും ചിത്രകാരനുമായ രാജഗോപാലന്‍ കാരപ്പറ്റ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ടി. അബ്ദുള്‍ മജിദ്, വി.പി. മൊയ്തു, കുറ്റിയില്‍ കൃഷ്ണന്‍, ഒ.പി ഗംഗാധരന്‍ , കെ.പി. അമ്മത്, കെ കെ. അബ്ദുള്‍ അസീസ്, ഷാജഹാന്‍ കല്ലേരി, റാഷിദ് വട്ടോളി, സൂപ്പി നീലിയോട്ട്, എ.കെ. റമിസ്, പി.പി. സ്‌നിത, ഒ.കുമാരന്‍, പി.കെ.കുഞ്ഞികണ്ണന്‍, മൊയ്തു കല്ലേരി എന്നിവര്‍ പ്രസംഗിച്ചു.

അയനിക്കാട്: കുറ്റിയില്‍ പീടിക ദാര്‍വിഷ് മസ്ജിദ് & ഷറഫുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കാട്ടും പുതുക്കുടി മുഹമ്മദലി ദേശീയ പതാക ഉയര്‍ത്തി. ഹമീദ് കെ സി അധ്യക്ഷനായി. അര്‍ഷാദ് ദാരിമി സ്വതന്ത്ര ദിന സന്ദേശം നല്‍കി. സെക്രട്ടറി ഫജറുദ്ധീന്‍ സ്വാഗതം പറഞ്ഞു. ഒമാമൊയ്ദീന്‍ കുട്ടി മുസ്ലിയാര്‍, മുസ്തഫ കരിയാണ്ടി, മമ്മദ് തൃപ്തി, നസീര്‍ കാട്ടടി, നഹദ്, റസല്‍, അയാന്‍, ഫായിസ് പങ്കെടുത്തു

അരൂര്‍: പുറമേരി മണ്ഡലം 14-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ 80-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കുറ്റ്യാടി ബ്ലോക്ക് എക്‌സിക്യൂട്ടിവ് മെമ്പര്‍ കണ്ടോത്ത് ശശി പാതക ഉയര്‍ത്തി. കോടികണ്ടി പ്രദീഷ്, സി.കെ മനോജന്‍, റീത്ത കണ്ടോത്ത്, സി.കെ ചന്ദ്രന്‍, പി.രവീന്ദ്രന്‍, വട്ടക്കണ്ടി സുരേഷ്, മധു കണ്ടോത്ത്, സി.കെ ആദവ്കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

വാണിമേല്‍: കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം ബ്ലോക്ക് പ്രസിഡന്റ് ജമാല്‍ കോരങ്കോട്ട് ഉദ്ഘാടനം ചെയ്തു. യു കെ അഷ്റഫ് അധ്യക്ഷത വഹിച്ചു, കളത്തില്‍ കുഞ്ഞാലി, സി കെ നാണു, കെ ബാലകൃഷ്ണന്‍, ടി കെ മൊയ്തുട്ടി, കെ പി
മൊയ്തു ഹാജി, ചള്ളയില്‍ കുഞ്ഞാലി, പി എസ് ശശി,ഫാറൂഖ് കാണംകണ്ടി,എം കെ ശോഭ, സെല്‍മ രാജു, ഫിറോസ് ചള്ളയില്‍, രവീന്ദ്രന്‍ വയലില്‍, അബ്ദുള്ള കെ പി,ലത്തീഫ് കുണ്ടില്‍, എന്നിവര്‍ സംസാരിച്ചു. എന്‍ കെ മുത്തലിബ് സ്വാഗതവും എ കെ ഫിറോസ് നന്ദിയും പറഞ്ഞു.

വടകര: അല്‍ മദ്രസത്തുല്‍ ബദ്രിയ്യ പുറങ്കരയില്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ നടന്ന ചടങ്ങില്‍ സദര്‍ മുഅല്ലിം മുഹമ്മദ് യാസിര്‍ ഹിഷാമിയും മദ്രസ സെക്രട്ടറി സലീം വി.പി.യും ചേര്‍ന്ന് ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് മദ്രസ വിദ്യാര്‍ഥി ഇമ്രാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ദേശീയ ഐക്യവും രാജ്യസ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശങ്ങള്‍
പങ്കുവെച്ചു.
അബൂബക്കര്‍ ഫൈസി, സഅദ് ഫൈസി, സൈനുല്‍ ആബിദ് ഹാഷിമി എന്നീ ഉസ്താദുമാര്‍ ചടങ്ങില്‍ സാന്നിധ്യം വഹിച്ചു. മദ്രസ അധ്യാപകരും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം, ദേശീയ നേതാക്കള്‍, ഭരണഘടന, ദേശീയ ചിഹ്നങ്ങള്‍, ചരിത്ര സംഭവങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരം.
ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷ കെ.എം. ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷെസ ഫാത്തിമ രണ്ടാം സ്ഥാനവും രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇമ്രാന്‍ ഫാമിദ് മൂന്നാം സ്ഥാനവും നേടി.

കടമേരി: കടമേരി യുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാര്‍ ഹാരിസ് മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു.ചിത്രകാരനും റിട്ട. ഹെഡ്മാസ്റ്ററുമായ കെ. വി രാമദാസ് മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റര്‍ സി ആര്‍ പ്രജുല്‍ കൃഷ്ണന്‍ പതാക ഉയര്‍ത്തി. വാര്‍ഡ് മെമ്പര്‍ ദിനേഷ് ചന്തങ്കണ്ടി, രജീഷ് മലമല്‍, സ്റ്റാഫ് സെക്രട്ടറി സി ജി എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരുന്നു.
















