
കൊയിലാണ്ടി: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കം അടിപിടിയില്‍ കലാശിച്ചു. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അരങ്ങാടത്ത് മീത്തലക്കണ്ടി ആക്രിക്കച്ചവടം നടത്തുന്ന
തിരുനെല്‍വേലി സ്വദേശി ഊമദുരൈ (42) ആണ് മരിച്ചത്. അക്രമിയായ തമിഴ്‌നാട് സ്വദേശി മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. തലക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് കരുതുന്നു.
കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളിക്ക് സമീപം ആക്രിക്കച്ചവടം നടത്തുന്ന വാടക കെട്ടിടത്തിലാണ് മദ്യപിക്കുന്നതിനിടെ വാക്കു തര്‍ക്കം ഉണ്ടായത്. പിന്നീട് അക്രമത്തിലേക്ക്
കലാശിക്കുകയായിരുന്നെന്നാണ് അറിയുന്നത്. അക്രമത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. ഇന്നലെ രാത്രി നടന്ന സംഭവം ഇന്ന് രാവിലെയാണ് പുറത്തറിയുന്നത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മരണപ്പെട്ട ഊമ ദുരൈയുടെ മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
-സുധീര്‍ കൊരയങ്ങാട്
















