
കക്കട്ടില്‍: കുന്നുമ്മല്‍ ഗവ.ഹോസ്പിറ്റലില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമേകിക്കൊണ്ട് സുരക്ഷ പെയിന്‍ & പാലിയേറ്റിവ് നേതൃത്വത്തില്‍ സൗജന്യമായി
കഞ്ഞിയും പയറും വിതരണം ആരംഭിച്ചു. മുന്‍ എംഎല്‍എ കെ.കെ. ലതിക വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ചന്ദ്രന്, ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.സി. രവീന്ദ്രന്, മെഡിക്കല്‍ ഓഫീസര്‍ എന്‍.എസ്.സുനില്‍കുമാര്‍, കെ കെ ദിനേശന്, ജമാല്‍ മൊകേരി, വി.പി കുഞ്ഞബ്ദുള്ള, കെ. ലോഹിതാഷന്‍, ജെഎച്ച്ഐ.അനില്‍ കുമാര്‍, എം കെ.ലീന എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് കക്കട്ടില്‍ സ്വാഗതവും കെ.വിനോദന്‍ നന്ദിയും പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്പെടെയുള്ളവര് പങ്കെടുത്തു.
















