
മുയിപ്പോത്ത്: എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി നാടിന്റെ അഭിമാനമായ ഡോ. ഷഹാന ഷെറിനെ ആവള മഹാത്മ കള്‍ച്ചറല്‍ & ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര് ഉപഹാര സമര്‍പ്പണം
നടത്തി. ട്രസ്റ്റ് ചെയര്മാന് വിജയന് ആവള, അധ്യക്ഷത വഹിച്ചു. അഷ്റഫ് ചിറക്കര, സുജി നല്ലൂര്, റഹീം മരുതോളി എന്നിവര്‍ സംസാരിച്ചു.















