
വടകര: സംഗീതജ്ഞന്‍ പ്രേംകുമാര്‍ വടകരയുടെ നേതൃത്വത്തില്‍ ‘ജീവിതം ഒരു തോന്നലായിരിക്കാം’ എന്ന പേരില്‍ ഒമ്പതാമത്തെ ദാര്‍ശനികം പരിപാടിയുടെ ഭാഗമായി
സംഗീതാര്‍ച്ചന സംഘടിപ്പിച്ചു. പരിപാടി ഹൃദ്യമായി. ഗ്രീന്‍ പാലസില്‍ രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സംഗീതത്തിനുള്ള
നിര്‍ണായക പ്രാധാന്യത്തെക്കുറിച്ച് രമേശ് കാവില്‍ സംസാരിച്ചു.
കെ.ജ്യോതികുമാര്‍ അധ്യക്ഷത വഹിച്ചു. പ്രേംകുമാര്‍ വടകര, മണലില്‍ മോഹനന്‍, പപ്പന്‍ നരിപ്പറ്റ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സംഗീത പരിപാടിക്ക് രാമകൃഷ്ണന്‍ വടകര (തബല), സത്യന്‍ വടയം (കീബോര്‍ഡ്),
ജയന്‍ ഈയ്യകാട് (ഫ്‌ലൂട്ട്) തുടങ്ങിയവര്‍ അകമ്പടിയായി.
















