
ബംഗളൂരു: പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് വരികയായിരുന്ന
കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രിയോടെ ബംഗളൂരുവിന് സമീപം കെങ്കേരി എന്ന സ്ഥലത്ത് വച്ചായിരുന്നു തീപിടിത്തം. ബസിന്റെ മുൻഭാഗത്താണ് തീപിടിത്തം ഉണ്ടായത് പുക ഉയർന്നതോടെ യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങുകയായിരുന്നു. വൻ ദുരന്തമാണ് ഒഴിവായത്.
കെങ്കേരിയില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ്
റെസ്ക്യൂ സര്‍വീസസ് സ്ഥലത്തെത്തി തീ അണച്ചു. ബസിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ബസ് ഏതാണ്ട് ലക്ഷ്യസ്ഥാനത്ത് എത്താറായതിനാല്‍ മിക്ക യാത്രക്കാരും ഇതിനകം ഇറങ്ങിക്കഴിഞ്ഞിരുന്നു. ചുരുക്കം ചിലര്‍ മാത്രമേ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളൂ. പുക കണ്ടതിനെത്തുടര്‍ന്ന് ഇവരെ സുരക്ഷിതമായി ഒഴിപ്പിച്ചു. . തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
















