
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് മരണം. ബസ് കാത്തുനിന്നവരുടെ മുകളിലേക്ക് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി ഇ
ടിച്ചു കയറിയാണ് അപകടം. കുട്ടികൾ ഉൾപ്പെടെയുള്ളവർ ലോറിക്കടിയിൽ കുടുങ്ങി. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. എത്ര പേരാണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നതെന്നും അപകടത്തിൽ പെട്ടതെന്നും വ്യക്തമല്ല. പ്രായമായവർ ഉൾപ്പെടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നും ലോറി അമിത വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷികൾ
പറയുന്നു.
മൂന്നുപേർ മരിച്ചതായി കൊല്ലം റൂറൽ എസ്പി പറഞ്ഞു. മരിച്ചഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നീലേശ്വരം സ്വദേശി ഹരിലാൽ ആണ് മരിച്ചത്. ബസ് സ്റ്റോപ്പിലുണ്ടായിരുന്നവർ മണ്ണിനടിയിൽ പെട്ടുപോയി എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഏഴുകുട്ടികളും ഒരു മുതിർന്നയാളുമാണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത്. മണ്ണ് മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. അഞ്ചുപേരെയാണ് ആദ്യഘട്ടത്തിൽ പുറത്തെടുത്തത്.
















