
ആയഞ്ചേരി: ഹെവന്‍സ് പ്രീ സ്‌കൂള്‍ പൈങ്ങോട്ടായിയില്‍ കുട്ടികള്‍ക്കായി പണിത കിഡ്‌സ് പാര്‍ക്കിന്റെ ഉദ്ഘാടനം മഹല്ല് ഖാദിയും ഖുര്‍ആന്‍ പണ്ഡിതനുമായ ബഷീര്‍ മുഹ്യുദ്ധീന്‍
നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് ടി.എച്ച്. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. പരിപാടി ഹെവന്‍സ് വിദ്യാര്‍ഥി ഫൗസാന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ചു. കുഞ്ഞബ്ദുള്ള സ്വാഗതവും പ്രിന്‍സിപ്പല്‍ ഷംന നന്ദിയും പറഞ്ഞു.
വിശുദ്ധ ഖുര്‍ആന്റെ ധാര്‍മിക മൂല്യങ്ങള്‍ കൊച്ചു കുട്ടികള്‍ക്ക് ശീലിപ്പിക്കുന്ന വിദ്യാഭ്യാസ സംവിധാനമാണ് ഹെവന്‍സ് പ്രീ സ്‌കൂള്‍. കുട്ടികള്‍ക്ക് വിനോദം പകരുന്ന സൗകര്യങ്ങളാണ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്.
















