
വടകര: പുതുയുഗ കേരളത്തിനായി മുഖ്യമന്ത്രി വി.ഡി.സതീശന്‍ അവതരിപ്പിച്ച ബജറ്റില്‍ വടകര മണ്ഡലത്തിനു പ്രത്യേക പരിഗണന. ഇത് ഏറെ സ്വാഗതാര്‍ഹമെന്ന് കെ.കെ.രമ
എംഎല്‍എ. കഴിഞ്ഞ അഞ്ചുവര്‍ഷം വികസനകാര്യത്തില്‍ വടകര ഏറെ പിന്നിലായ അവസ്ഥയായിരുന്നു. ഇക്കഴിഞ്ഞ ബജറ്റില്‍ ആകെ അനുവദിച്ചത് അഞ്ചുകോടിയാണ്. മുഖ്യമന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റിലാവട്ടെ 18 കോടി കൂടെ അനുവദിച്ചു.
ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് 2കോടി, പെരുമ്പുഴക്കര തോട് പാര്‍ശ്വഭിത്തിക്ക് 50ലക്ഷം, ചോറോട് രയരങ്ങോത്ത് മുതല്‍ പള്ളിത്താഴവരെ കടല്‍ഭിത്തി പുനരുദ്ധാരണം അഞ്ചരകോടി, വലിയവളപ്പ് സൊസൈറ്റി ഗ്രൗണ്ട് നവീകരണവും മിനിസ്റ്റേഡിയം നിര്‍മാണവും 2കോടി, വടകര താലൂക്ക് ഓഫീസ് പൈതൃക മാതൃകയില്‍ പുനര്‍നിര്‍മിക്കാന്‍ 8കോടി എന്നിവയാണ് പദ്ധതികള്‍. ചോമ്പാല ഹാര്‍ബര്‍ നവീകരണം രണ്ട്
കോടി, കടത്തനാട് സാംസ്‌കാരിക കേന്ദ്രത്തിനായി സ്ഥലംവാങ്ങാന്‍ അഞ്ചുകോടി, അഴിത്തലക്കടവ് പാലം നിര്‍മാണത്തിന് 11 കോടി, കളരി അക്കാദമിക്ക് പത്തുകോടി എന്നിവയ്ക്ക് ടോക്കണ്‍ തുക വച്ചിട്ടുണ്ട്. ഈ പദ്ധതികളും ഉടന്‍ അനുവദിച്ചെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. അടിസ്ഥാന സൗകര്യവികസനത്തിനും പുതിയ പദ്ധതികള്‍ക്കും ഊന്നല്‍നല്‍കി വരുംകാലങ്ങളിലും കൂടുതല്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ വാങ്ങാനുള്ള ശ്രമം തുടരും. ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ ഉദാരമായ സമീപനം എടുക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും കെ.കെ.രമ എംഎല്‍എ പറഞ്ഞു.
















