പാലയാട്: മണിയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും കൃഷിഭവനും സംയുക്തമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ഓണത്തിന് പാകമാവും വിധമാണ് കൃഷി. 12ാം വാര്‍ഡ് നടീല്‍ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ പി.സബീഷ് നിര്‍വഹിച്ചുു. ചടങ്ങില്‍ മുന്‍
വാര്‍ഡ് മെമ്പര്‍ ടി.ഗീത അധ്യക്ഷത വഹിച്ചു. അഗ്രി സിആര്‍പി വാസന്തി, സിഡിഎസ് മെമ്പര്‍ ഷംന എന്നിവരും നാട്ടുകാരും പങ്കെടുത്ത യോഗത്തില്‍ ടി.എം.ഷീബ സ്വാഗതം പറഞ്ഞു. ഈ വര്‍ഷത്തെ ഓണപ്പൂക്കളങ്ങള്‍ നാട്ടില്‍ കൃഷി ചെയ്യുന്ന പൂക്കള്‍ കൊണ്ട് സമൃദ്ധമാക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.















