വടകര: യുഡിഎഫ് അധികാരത്തിലെത്തിയതോടെ പുനഃരന്വേഷണം ആരംഭിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ രാഷ്ട്രീയ വൈരാഗ്യം വെച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ
അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് കമ്മിറ്റി അംഗം ജിതിന്‍ ഭാസ്‌കറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ യുഡിഎഫ് നേതാക്കളെ തൃപ്തിപ്പെടുത്താന്‍ പോലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ബോധപൂര്‍വം ഇല്ലാ കഥകള്‍ കെട്ടിച്ചമയ്ക്കുയാണ്. യുഡിഎഫ് പോലീസ് മാധ്യമ ഭീകരതയ്‌ക്കെതിരായി നടന്ന പ്രതിഷേധ പ്രകടനം കേളുഏട്ടന്‍ പി.പി.ശങ്കരന്‍ സ്മാരക പരിസരത്തു നിന്ന് ആരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ സദസ് ജില്ലാ സെക്രട്ടറി എല്‍.ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു. ടി.ടി.ജെനീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണ്‍, എം.കെ.വികേഷ്, ആര്‍.എസ്.റിബേഷ് എന്നിവര്‍ സംസാരിച്ചു. എന്‍.ഷിജിന്‍ സ്വാഗതവും പി.എസ്.അര്‍ജുന്‍ നന്ദിയും പറഞ്ഞു.















