
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ സിപിഎമ്മിന്റെ മുഖംമൂടി
അഴിഞ്ഞുവീണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വര്‍ഗീയമായ വിദ്വേഷവും ചേരിതിരിവും ഉണ്ടാക്കുന്ന തരത്തില്‍ ഒരു സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ച്, അത് വടകരയില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ തലയില്‍ കെട്ടിവെച്ച് അയാളെ തോല്‍പിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി
വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.
കാഫിര്‍ സ്‌ക്രീന്‍ഷോട്ടിലെ യാഥാര്‍ഥ്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ സിപിഎമ്മിന്റെ കാപട്യമാണ് ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെട്ടത്. സത്യം അറിയാന്‍ വേണ്ടിയാണ് പുനഃരന്വേഷണം. തെരഞ്ഞെടുപ്പ് ജയത്തിനായി സിപിഎം ചെയ്യുന്ന വലിയ വൃത്തികേടുകളുടെ മുഖംമൂടിയാണ് ഇപ്പോള്‍ അഴിഞ്ഞുവീണിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
















