വടകര: എസ്ജിഎംഎസ്ബി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ‘ലോക കടലാമ ദിനം’ ആചരിച്ചു. ഇതിന്റെ ഭാഗമായി കൊളാവിപ്പാലം കടലാമ വളര്‍ത്തു കേന്ദ്രത്തിലേക്ക് പഠന
യാത്രയും സംഘടിപ്പിച്ചു. ആവാസ വ്യവസ്ഥയില്‍ സുപ്രധാന പങ്കുവഹിക്കുന്ന കടലാമകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് ഈ ദിനം ലക്ഷ്യമിടുന്നത്. മുട്ടയിടാന്‍ മാത്രം കരയില്‍ വരാറുള്ള കടലാമകള്‍ ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്ന ജീവികളില്‍ ഒന്നാണ്. സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ രജിത്ത്.എന്‍.എം, അര്‍ജുന്‍.പി.എന്‍, വൈശാഖ്.കെ, ശില്പ.സി, ദ്രുപദ്.എസ്.ആര്‍, ആരാധ്യ സനല്‍ എന്നിവര്‍ നേതൃത്വം നല്‍കി.















