
വാണിമേല്‍: ഇന്ത്യന്‍ ആര്‍മിയിലേക്ക് സെലക്ഷന്‍ ലഭിച്ച കോടിയുറ എം.കെ മുഹമ്മദ് ഫിജാസ് നാടിനാകെ അഭിമാനമായി. മടപ്പള്ളി ഗവണ്‍മെന്റ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ
വിദ്യാര്‍ഥിയായ മുഹമ്മദ് ഫിജാസ് വാണിമേല്‍ പഞ്ചായത്ത് എംഎസ്എഫ് ഭാരവാഹി കൂടിയാണ്. കോണ്‍ട്രാക്ടര്‍
മലോകുന്നത്ത് സുബൈറിന്റെയും ഫൗസിയയുടെയും മകനായ ഫിജാസ് നാട്ടിലെ സാമൂഹിക സാംസ്‌കാരിക കലാകായിക മേഖലകളിലും സജീവമാണ്. ജൂഡോ, റെസ്ലിംഗ് തുടങ്ങിയ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. ഇപ്പോള്‍ രാജ്യ രക്ഷാ സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ നാട്ടുകാരും വീട്ടുകാരും ആഹ്ലാദത്തിലാണ്.
ദര്‍ശനം കലാ-സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഫിജാസിന് സ്‌നേഹാദരം ഒരുക്കി. കോടിയുറ അംഗന്‍വാടി പരിസരത്ത് നടന്ന പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത്
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഷാഹിന ഉദ്ഘാടനം ചെയ്തു. ഫിജാസിനുള്ള ഉപഹാരവും ഷാഹിന നല്‍കി. ദര്‍ശനം ചെയര്‍മാന്‍ എന്‍ കെ മൂസ അധ്യക്ഷത വഹിച്ചു. വാണിമേല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ മുര്‍ഷിന മുഖ്യാതിഥിയായി. റിട്ട. സുബേദാര്‍ പി പി ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. റഷീദ് കോടിയൂറ ഫിജാസിനെ പരിചയപ്പെടുത്തി. ഇസ്മയില്‍ വാണിമേല്‍,
ടി പി അഹമ്മദ്, സുബൈര്‍ തോട്ടക്കാട്, പി പി നസ്‌റത്ത്, പി കെ ഹസന്‍, സി വി അഷ്റഫ്, ഒ മുനീര്‍, എം കെ ആരിഫ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ എം കെ അഷ്‌റഫ് സ്വാഗതം പറഞ്ഞു. മുഹമ്മദ് ഫിജാസ് മറുമൊഴി നടത്തി.
















