വടകര: കേരള രാഷ്ട്രീയത്തിലെ യഥാര്‍ഥ പൊളിറ്റിക്കല്‍ പോയ്‌സണ്‍ ഡിവൈഎഫ്‌ഐ ആണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍. കാഫിര്‍ സ്‌ക്രീന്‍
ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിലായതോടെ ഇത് തെളിഞ്ഞിരിക്കുന്നുവെന്ന് ബവിത്ത് മലോല്‍ കുറ്റപ്പെടുത്തി. വര്‍ഗീയത ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ബോധം മതേതര സമൂഹത്തിന് അപമാനമാണെന്നും ആപല്‍ക്കരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ഇവരെ തിരിച്ചറിഞ്ഞ് ഇത്തരം ശ്രമങ്ങള്‍ക്കെതിരെ പൊതു സമൂഹം ശബ്ദിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.















