
കൊച്ചി: എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട ഇ ഡി നടപടികള്‍ക്ക് സ്റ്റേ. വെള്ളിയാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇ ഡി
അന്വേഷണം തടയണമെന്ന ആവശ്യത്തില്‍ വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. അതുവരെ നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ വാദമാണ് ഇന്ന് ഹൈക്കോടതിയില്‍ നടന്നത്. ജസ്റ്റിസുമായ വി രാജ വിജയരാഘവന്‍, കെ വിജയകുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്. ഇ ഡിയുടെ താല്‍പര്യങ്ങള്‍ക്ക്
വഴങ്ങാന്‍ നിര്‍ബന്ധം ചെലുത്തുന്നുവെന്നാണ് സിഎംആര്‍എല്ലിന്റെ ആരോപണം. അന്വേഷണവുമായി സഹകരിച്ചിട്ടില്ല എന്ന് ഇ ഡിക്ക് പറയാന്‍ കഴിയില്ല. ഇ ഡിയുടെ സമന്‍സ് കോടിയില്‍ ചോദ്യം ചെയ്തത് അന്വേഷണത്തോടുള്ള നിസ്സഹകരണം അല്ല. അപ്രിയമായ രീതിയിലാണ് ഇ ഡി ഇടപെട്ടത്. എഫ്‌ഐആര്‍ ഇല്ലാതെയാണ് ഇ ഡി അന്വേഷണം തുടങ്ങിയത്. അധികാര പരിധി മറികടന്നാണ് ഇ ഡിയുടെ അന്വേഷണമെന്നും സിഎംആര്‍എല്‍ വാദിച്ചു. സിഎംആർഎല്ലിനെതിരെ എഫ് ഐ ആർ ഇല്ലാത്ത ഘട്ടത്തിലാണ്
ഇഡി സമൻസ് അയക്കുന്നതും അന്വേഷണം തുടങ്ങുന്നതും രാഷ്ട്രീയ നേതാവിന്റെ പരാതിയിലാണ് എസ് എഫ് ഐ ഒ അന്വേഷണം തുടങ്ങുന്നതെന്നും കമ്പനി വാദിച്ചു എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു നിരപരാധിത്വം വ്യക്തമാക്കാന്‍ സിഎംആര്‍എലിന് രേഖകള്‍ നല്‍കാം കുറ്റകൃത്യമില്ലെങ്കില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു ലിസ്റ്റഡ് കമ്പനി അല്ലേ,എക്സാലോജിക് ആയുള്ള രേഖകൾ അല്ലേ ഇഡി ചോദിച്ചതെന്നും സിഎംആർഎല്ലിനോട് കോടതി ചോദിച്ചു. ഇരു ഭാഗത്തിന്റേയും വാദം കേട്ട ശേശമാണ് ഹർജി വിധി പറയാനായി മാറ്റിയത്.

Vacancy
വടകരയിലുള്ള പ്രശസ്തമായ ആശുപത്രിയിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്നു.
ഉടന്‍ ബന്ധപ്പെടുക:
+917902731192
+91 9037030370 (WhatsApp)















