
കക്കട്ടില്‍: സ്‌കൂളില്‍ എത്തിയ കുരുന്നുകളെ ചെണ്ടമേളങ്ങളോടെയും വര്‍ണക്കുട ചൂടിയും പാട്ടും നൃത്തങ്ങളുമായി വിദ്യാലയങ്ങളിലേക്ക് വരവേറ്റു. ചേലക്കാട് എല്‍പിയില്‍
വാര്‍ഡ് മെമ്പര്‍ കെ.ടി.കെ. സവിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസി.
അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഹമീദ് ഹാജി ഉപഹാരം നല്‍കി. ബാബു മാനന്തവാടി വയലിനും പ്രദീപ് കുമാര്‍ ഓടക്കുഴലും വായിച്ചു.
എച്ച്എം പ്രകാശന്‍.ഇ സ്വാഗതവും ഫൗസിയ നന്ദിയും പറഞ്ഞു.

ചങ്ങരകുളം: ആലക്കാട് എംഎല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം ഗംഭീരമായി. വര്‍ണക്കുടകളും പാട്ടുപാടിയും കുട്ടികളെ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യു.വി.ബിന്ദു
അധ്യക്ഷത വഹിച്ചു പി.ടി.എ പ്രസി. സാജിദ് പൊരുമ്പറേമ്മല്‍ അധ്യക്ഷത വഹിച്ചു. ഗായകന്‍
സിബിന്‍ വില്ല്യാപ്പള്ളി ഗാനങ്ങള്‍ ആലപിച്ചു. സ്‌കൂള്‍ മാനേജര്‍ കുഞ്ഞബ്ദുള്ള
ഹാജി പ്രസംഗിച്ചു. എച്ച്എം എ.വി. നാസറുദ്ദിന്‍ സ്വാഗതവും ദിവ്യ കെ ദിവാകരന്‍ നന്ദിയും പറഞ്ഞു
വട്ടോളി: വട്ടോളി എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ ലിനി ആര്‍ ഉദ്ഘാടനം
ചെയ്തു. കെ കണ്ണന്‍ അധ്യക്ഷത വഹിച്ചു. സ്‌കുള്‍ മാനേജര്‍ സദാശിവന്‍, അജിത പയനോര എന്നിവര്‍ സംസാരിച്ചു. എച്ച്എം കെ.പി.സാജന്‍ സ്വാഗതം പറഞ്ഞു

Vacancy
വടകരയിലുള്ള പ്രശസ്തമായ ആശുപത്രിയിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്നു.
ഉടന്‍ ബന്ധപ്പെടുക:
+917902731192
+91 9037030370 (WhatsApp)















