വടകര: സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാതായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടു കോലായില്‍ വയോധികന് ആത്മഹത്യ ചെയ്ത സംഭവത്തില്‍
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ വടകര പോലീസ് സ്റ്റേഷനിലേക്ക് യുവജന മാര്‍ച്ച് നടത്തി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു. പോലീസ് സ്റ്റേഷന് സമീപം മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.അരുണ്‍ ഉദ്ഘാടനം ചെയ്തു. ആര്.എസ്.റിബേഷ് അധ്യക്ഷനായി. എം.കെ.വികേഷ് സ്വാഗതവും ടി.ടി.ജനീഷ് നന്ദിയും പറഞ്ഞു.















