
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം. മൂന്നു വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി
അംഗത്വം പുതുക്കി നല്‍കുന്നത്. അംഗത്വം പുതുക്കി നല്കാന് നാലു തവണ അപേക്ഷിച്ചിട്ടും ബിനീഷിന് സിപിഎം മെമ്പര്‍ഷിപ്പ് നല്‍കാത്തത് വലിയ ചര്‍ച്ചയായിരുന്നു. ബിനീഷിന് അംഗത്വം പുതുക്കി നല്കാന് പിണറായി വിജയന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നിര്‍ദേശം നല്‍കിയെന്നാണ് വാര്‍ത്ത.
2020ല്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കി നല്‍കാതിരുന്നത്. 2022 മുതല്‍ ബിനീഷ് സിപിഎം അംഗമല്ലായിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള
ബ്രാഞ്ചിലാണ് ബിനീഷ് കോടിയേരിക്ക് അംഗത്വമുണ്ടായിരുന്നത്.
മയക്കുമരുന്നു കേസില്‍ കുറ്റവിമുക്തനായശേഷം പാര്‍ട്ടി അംഗത്വത്തിന് ബിനീഷ് അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചിരുന്നില്ല. സിഎംആര്‍എല്‍-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട്, പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനെതിരായ സിപിഎമ്മിന്റെ പ്രതിഷേധത്തില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തിരുന്നു.
















