
തിരുവനന്തപുരം: സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്ന് മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചാലും അവസാന ശ്വാസം വരെ
പോരാടുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഇ ഡി റെയ്‌ഡിനിടെയാണ് റിയാസിന്റെ പ്രതികരണം.
സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും പ്രതികരിച്ചു. പിണറായിടെ വിട്ടില്‍ റെയ്ഡ് നടത്തിയിട്ടു ഒരു കാര്യവും ഇല്ല. മടിയില്‍ കനമില്ലാത്ത പിണറായി വിജയന്‍ മരണം വരെ സിപിഎം ആയിരിക്കും. വല്ല കോണ്‍ഗ്രസുകാരന്റേയും വീട്ടില്‍ പോയി റെയ്ഡ് നടത്തിയാല്‍ ഇഡി പോരുന്നവഴി ബിജെപിക്ക് ഒരു നേതാവിനെ കിട്ടും. ബിനീഷ് കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീടുകളില്‍ അടക്കമാണ് ഇഡി റെയ്ഡ് നടത്തുന്നത്. ആകെ 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്. പിണറായിയുടെ കണ്ണൂരിലെ വീട്,സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട് , മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്, എക്സാലോജികിന്റെ ബംഗളൂരുവിലെ ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്.
















