
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോടേം സ്പീക്കറായ ജി.സുധാകരന് കൈകൊടുത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സഗൗരവം സത്യപ്രതിജ്ഞ ചെയ്ത
പിണറായി വിജയൻ പ്രോ ടേം സ്പീക്കർ ജി സുധാകരന് നിറഞ്ഞ ചിരിയോടെ കൈ കൊടുത്താണ് അഭിവാദ്യം ചെയ്തത്. പിണറായി അടുത്തേക്ക് വരികയാണെന്ന് മനസിലാക്കി സ്പീക്കറുടെ കസേര കിടന്ന സ്ഥലത്തുനിന്നും അൽപം കൂടി വശത്തേക്ക് നീങ്ങി ചെന്ന് നിറഞ്ഞ ചിരിയോടെ സുധാകരൻ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു.
ചിരിയോടെ സുധാകരന്റെ തോളിൽ തട്ടി സംസാരിച്ച ശേഷമാണ് പിണറായി ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ഇതോടെ പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം സാക്ഷ്യംവഹി
ച്ചത് അപൂർവ്വമായ ഒരു രാഷ്ട്രീയ ചിത്രത്തിനാണ്.
സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ച ജി.സുധാകരനെ യുഡിഎഫ് പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കുകയായിരുന്നു. സഭയിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎയായിരുന്ന മുതിർന്ന അംഗമെന്ന പരിഗണനയിലാണ് ഈ മുൻ സിപിഎം നേതാവിന് ചുമതല നൽകിയത്. രാഷ്ട്രീയത്തിൽ ശത്രുക്കളില്ലെന്ന് ജി സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജി സുധാകരന്റെ കൂറുമാറ്റത്തെ പിണറായിയും എംവി ഗോവിന്ദനുമടക്കം അതിശക്തമായി വിമർശിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ആകർഷകമായ ദൃശ്യങ്ങളിലൊന്നാണ് ഇന്ന് സത്യപ്രതിജ്ഞ വേളയിൽ കണ്ടത്.
















