
വടകര: വര്‍ത്തമാന കാലത്ത് നഗരങ്ങളുടെ വികസനത്തില്‍ സണ്‍ഡെ മാര്‍ക്കറ്റുകള്‍ക്ക് നിര്‍ണായക പങ്ക് ഉണ്ടെന്നും അത് ഉത്തരവാദിത്വത്തോട്
കൂടി നിര്‍വഹിക്കാന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ തയ്യാറാവണമെന്നും വടകര നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ.ശശി അഭിപ്രായപ്പെട്ടു. വടകര ഡവലപ്പ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ ക്വീന്സ്റോഡില് നടത്തുന്ന സണ്‍ഡെ മാര്‍ക്കറ്റിലെ കച്ചവടക്കാരുടെ
സംഗമവും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ ഫോറം പ്രസിഡന്റ് അഡ്വ: ഇ. നാരായണന് നായര്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. വിനോദ്, വിനോദ് ചെറിയത്ത്, അഡ്വ: രാജന് കായക്ക, എ.പി. ഹരിദാസന്, ടി.കെ.രാമദാസ്,സി.കെ. അനില്‍കുമാര്‍, ജിജു കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















