
കണ്ണൂര്‍: ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒരു കുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍ക്ക്ദാരുണാന്ത്യം. കണ്ണൂരില്‍നിന്ന്
പോയ സംഘമാണ് കര്‍ണാടകത്തിലെ ഗുണ്ടല്‍പേട്ടിനു പത്ത് കിലോമീറ്റര്‍ അകലെ അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ സ്വദേശികളായ മുനീര്‍ (30), മുനീറ (45), മോഹിസ് ഷിദാന്‍ (മൂന്നരവയസ്) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് കാര്‍ വെട്ടിപൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.
















