
വടകര: കാലത്തിന്റെ മിടിപ്പാണ് ഉത്തമസാഹിത്യമെന്നും എഴുതപ്പെടുന്ന കാലത്തിന്റെ മാത്രമല്ല, വായിക്കുന്നവരുടെ കാലത്തിന്റെ മിടിപ്പുകളെ കൂടി സ്പന്ദിപ്പിക്കുമ്പോഴാണ് ഒരു
കൃതി കാലത്തെ അതിവര്‍ത്തിക്കുന്നതെന്നും എഴുത്തുകാരനും മലയാളം സര്‍വ്വകലാശാല രജിസ്ട്രാറുമായ ഡോ. കെ.എം. ഭരതന്‍ പറഞ്ഞു. പയസ്വിനിയുടെ പ്രതിമാസപരിപാടിയായ അക്ഷരനിര്‍ഝരിയില്‍
ശ്രീകൃഷ്ണ ആനഹള്ളിയുടെ ‘കാട്’ എന്ന കന്നഡ നോവലിനെ പുനര്‍വായിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശവും സംസ്‌കാരവും കഥാപാത്രങ്ങളെപ്പോലെ
കര്‍തൃത്വം പ്രാപിക്കുകയും സമകാലവായനകളില്‍ സ്പന്ദിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ നോവല്‍ ഇപ്പോഴും വായിക്കപ്പെടുന്നത്.
ചടങ്ങില്‍ കെ. വിജയന്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. തയ്യുള്ളതില്‍ രാജന്‍, ഡോ. എം. മുരളീധരന്‍, പി.ടി. വേലായുധന്‍, ടി. പ്രമോദ്, കെ. പി. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















