
കക്കട്ടില്‍: മഴക്കാല പൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നുമ്മല്‍
പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ശുചിത്വ ബോധവല്‍ക്കരണവും
ശുചിത്വ കമ്മിറ്റി രൂപീകരണവും നടന്നു. 15-ാം വാര്‍ഡില്‍ വാര്‍ഡ് മെമ്പര്‍ എലിയാറ
ആനന്ദന്‍ അധ്യക്ഷത വഹിച്ചു. എച്ച്‌ഐ സജീവന്‍, ജെഎച്ച്‌ഐ വിസ്മയ, വാര്‍ഡ് കണ്‍വീനര്‍ എലിയാറ ശ്രീജിത്ത്, അംഗനവാടി വര്‍ക്കര്‍ സജിത, ഒ.കുമാരന്‍ സി.പി.കൃഷ്ണന്‍, സി.കെ.മമ്മു,
ബാബു കിഴക്കയില്‍, പി.പി.സ്നിത, വി.എന്‍.ശോഭ, എം.ബിന്ദു, ബീന കുറ്റിയില്‍, സഹീറ, വി.എന്‍ ശ്രീജ മുതലായവര്‍ സംസാരിച്ചു.
അഞ്ചാം വാര്‍ഡില്‍ മെമ്പര്‍ പി.പി.ബിജിഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ ശശീന്ദ്രന്‍, ജെഎച്ച്‌ഐ അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
രണ്ടാം വാര്‍ഡില്‍ മെമ്പര്‍ പി.ടി.കെ.രാധയും നാലാം വാര്‍ഡില്‍ മെമ്പര്‍ ആര്‍.ലിനിയും
അധ്യക്ഷത വഹിച്ചു.
















