ചെന്നൈ: തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം. 19 പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിരുദുനഗറിന് സമീപമുള്ള പടക്ക നിര്‍മാണ
യൂണിറ്റിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറിയിലെ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. പലരും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. സ്‌ഫോടനത്തെത്തുടര്‍ന്ന് കിലോമീറ്ററുകളോളം ദൂരത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടക്കുമ്പോള്‍ അമ്പതോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു. റവന്യുധന മന്ത്രിമാരോട് ഉടന്‍ സ്ഥലത്താന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിര്‍ദേശിച്ചു.















