
വടകര: ഈ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നു കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍
അബ്ദുല്ല പറഞ്ഞു. വികസനത്തില്‍ പിന്നോക്കമായിരുന്ന കുറ്റ്യാടിയില്‍ താന്‍ എംഎല്‍എ ആയപ്പോഴാണ് വികസനം ചര്‍ച്ചയായതെന്ന് പാറക്കല്‍ പറഞ്ഞു. ഇന്ന് എല്‍ഡിഎഫ് ഉയര്‍ത്തി കാണിക്കുന്ന വികസനങ്ങളൊക്കെ താന്‍ എംഎല്‍എയായപ്പോള്‍ തുടങ്ങിവെച്ചതാണ്.
പുതുതായി ഒരു പദ്ധതിയും 2021-25 കാലഘട്ടത്തില്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. പല പദ്ധതികളും ഇപ്പോഴും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുമില്ല. കുറ്റ്യാടി ഡയാലിസിസ് സെന്റര്‍, നാളീകേര പാര്‍ക്ക്, കുറ്റ്യാടി ബൈപ്പാസ്, പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉള്‍പ്പെടെയുള്ളവ ചിലതാണ്. താന്‍ എംഎല്‍എ ആയ അവസരത്തില്‍ ലഭിച്ച ഫണ്ട് കൂടി കാണിച്ചാണ് കോടികളുടെ വികസനമെന്ന് പറയുന്നത്. വടകര പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ മീറ്റ്
ദി കേന്റിഡേറ്റ് ‘പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ജനം വിലയിരുത്തുന്നുണ്ട്. ഭരണവിരുദ്ധ വികാര പ്രതി ഫലിക്കുമെന്നും തികഞ്ഞ ശുഭപ്രതീക്ഷ ഉണ്ടെന്നും പാറക്കല്‍ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഒ.കെ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജേഷ് സ്വാഗതവും ട്രഷറര്‍ പി.രാജീവന് നന്ദിയും പറഞ്ഞു.
















