
വാണിമേല്‍: കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരില്‍ അവസാനത്തെ ആളാണ് പിണറായി വിജയനെന്നും ഈ തെരഞ്ഞെടുപ്പ് മുതല്‍ സിപിഎം കേരളത്തിലെ ഭരണം
കണികാണില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി സച്ചിന് പൈലറ്റ്.
നാദാപുരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ എം അഭിജിത്തിന്റെ തെരഞ്ഞെടുപ് പ്രചാരണ ഭാഗമായി വാണിമേലില്‍ നടന്ന മെഗാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന മോദിക്കും അമിത് ഷാക്കും ഓശാന പാടുകയാണ് പിണറായിയും കൂട്ടരും. വര്‍ഗീയവാദികളുമായി കോംപ്രമൈസ് ചെയ്ത് കേരളത്തെ അപകടകരമായ അവസ്ഥയിലേക്ക്
തള്ളി വിടാനുള്ള പ്രവണത അനുവദിക്കില്ല. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചും വൈദ്യുതി ചാര്‍ജ് ഉള്‍പ്പെടെ വര്‍ധിപ്പിച്ചും കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ് ഇടതു സര്‍ക്കാര്‍. ഇതിനെതിരെ ഒമ്പതാം തീയതി കേരളത്തിലെ ജനങ്ങള്‍ വിധി എഴുതുക തന്നെ ചെയ്യുമെന്ന് സച്ചിന് പൈലറ്റ് വ്യക്തമാക്കി. ഭൂമി മാതുക്കലില് നടന്ന സംഗമത്തില്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ ബംഗ്ലത്ത് മുഹമ്മദ്, ജമാല്‍ കോരങ്കോട്ട്,
എംപി ജാഫര്‍, ആവോലം രാധാകൃഷ്ണന്, എംപി സൂപ്പി, രവീഷ് വളയം, എന്‍ കെ മൂസ, കെ എം രഘുനാഥ്, കെ ടി ജയിംസ്, വി വി മുഹമ്മദലി, എം കെ അഷ്റഫ്, വികെ മൂസ, എന്‍ കെ മുത്തലിബ്, കെ ബാലകൃഷ്ണന്, ചീക്കപ്പുറത്ത് മൊയ്തു, സിപിസി ആലിക്കുട്ടി, അഷ്റഫ് കൊറ്റാല, യുകെ അഷ്റഫ്, ടി കെ മൊയ്തുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ മോഹനന് പാറക്കടവ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന വനിത സംഗമത്തില്‍ എംഎസ്എഫ് സംസ്ഥാന സമിതി അംഗം അഫ്ശീല ഷഫീഖ് മുഖ്യ പ്രഭാഷണം നടത്തി. വി കെ സാബിറ അധ്യക്ഷത വഹിച്ചു. സഫീറ മൂന്നാംകുനി, അഖില മര്യാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു
















