കുറ്റ്യാടി: മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല വിവിധ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിച്ചു. എല്ലായിടത്തും നല്ല സ്വീകരണം ലഭിച്ചു. കുറ്റ്യാടി ടൗണ്‍, കാക്കുനി, തീക്കുനി, പുറമേരി, വില്യാപളളി, ആയഞ്ചേരി, മണിയൂര്‍
തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹം വോട്ടര്‍മാരെ നേരില്‍ കണ്ടു. വിവിധ കോളനികളില്‍ അദ്ദേഹത്തിന് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. രാത്രിയോടെ കുറ്റ്യാടി ടൗണില്‍ നടന്ന റോഡ് ഷോ ആവേശം പകര്‍ന്നു.















