
വടകര: അട്ടപ്പാടി അഗളിയില്‍ നിന്ന് ആദിവാസി ഗോത്ര സമൂഹത്തില്‍ പെട്ട പതിനൊന്ന് പേര് വടകരയില്‍ കെ.കെ രമയുടെ പ്രചരണത്തില്‍ പങ്കാളികളാവാനെത്തി. സ്വന്തം
ഭൂമിയില്‍ അന്യവല്‍ക്കരിക്കപ്പെടുന്ന ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ നിയമസഭയില്‍ ശക്തമായ അവതരിപ്പിക്കുകയും അട്ടപ്പാടിയില്‍ എത്തി സമര പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്തതിനുള്ള നന്ദി സൂചകമായാണ് സംഘം വടകരയിലെത്തിയത്.
ടി ആര് ചന്ദ്രന്, ശിവദാസ് രാജു, ചിത്രവേണി, ഷെല്ലി, മാരുതി, ശാന്തി, മുത്തു
എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഞായറാഴ്ച രണ്ടുമണിക്ക് ഇവര്‍ വടകരയില്‍ എത്തി ചേര്‍ന്നു. കാലത്ത് 7 മണിക്കാണ് ട്രാവലറില്‍ സംഘം യാത്ര പുറപ്പെട്ടത്.
ഓര്‍ക്കാട്ടേരിയില്‍ ഡി.കെ.ശിവകുമാര്‍ പങ്കെടുത്ത റാലിസ്ഥലത്ത് വെച്ചാണ് ഇവര്‍ കെ.കെ.രമയെ കാണുന്നത്. വേദിയില്‍ ഗോത്ര ഗാനങ്ങള്‍ പാടി ആശംസകളും നേര്‍ന്നു.
















