വടകര: വിജയന്‍ മടപ്പള്ളിയുടെ സൂര്യ തേജസ്വിനികള്‍ എന്ന ബാലസാഹിത്യ കൃതി പ്രശസ്ത ഗായകന്‍ വി.ടി.മുരളി പ്രകാശനം ചെയ്തു. കെ.എം.സത്യന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. പുരോഗമന
കലാസാഹിത്യ സംഘം ഒഞ്ചിയം യൂനിറ്റ് പ്രസിഡന്റ് വി.പി. പ്രഭാകരന്‍ പുസ്തക പരിചയം നടത്തി. മലയാളം കലാകാരന്മാരുടെ ദേശിയ സംഘടനയായ നന്മ സംസ്ഥാന പ്രസിഡന്റ് വില്‍സണ്‍ സാമുവല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നന്മ ഒഞ്ചിയം യൂണിറ്റ് പ്രസിഡന്റ് ശശി വള്ളിക്കാട് ആധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണന്‍, സത്യനാഥന്‍ കാവില്‍, ടി.കെ.വിജയരാഘവന്‍, അജിത കൃഷ്ണ മുക്കാളി, അനില്‍ ചോറോട്, ശശി കണ്ണൂക്കര എന്നിവര്‍ സംസാരിച്ചു. വിജയന്‍ മടപ്പള്ളി മറുപടി പ്രസംഗം നടത്തി.
















