
വടകര: ആവിക്കല്‍ എസ്ബി സ്‌കൂളിനു പണിയുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വടകര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.കെ.സുനില്‍ നിര്‍വഹിച്ചു. സ്മാര്‍ട്ട് ക്ലാസ് സൗകര്യം ഉള്‍പെടെ എട്ട് മുറികളടങ്ങിയ ഇരുനില കെട്ടിടമാണ് പണിയുന്നത്.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.പി.വ്യാസന്‍ അധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സിലര്‍ സുരക്ഷിത ടി.പി, പി.ടി.എ പ്രസിഡന്റ് നിജീഷ് ടി.പി, എസ്എസ്ജി കണ്‍വീനര്‍ പ്രഹ്ലാദന്‍, സുനില്‍ ദത്ത് (എസ്എസ്ജി അംഗം), പൂര്‍വ വിദ്യാര്‍ഥികളായ ഗിരീഷ് വളപ്പില്‍, അഡ്വ.സാജിര്‍.കെ.കെ, മുന്‍ അധ്യാപകന്‍ ഹരിദാസ്, മാനേജര്‍ ആര്‍.ഗിരിഷ്, ശൈലേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മിസ്ട്രസ് എം.ബിന്ദു സ്വാഗതവും എസ്.ശ്രീജിന (സ്റ്റാഫ് സെക്രട്ടറി) നന്ദിയും പറഞ്ഞു.
















