
വടകര: ശ്രദ്ധേയനായ കവിയും അധ്യാപകനും പ്രഭാഷകനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന മൂടാടി ദാമോദരന്റ 36-ാം അനുസ്മരണ സമ്മേളനം മാര്‍ച്ച് 22 ഞായര്‍
3.30 ന് വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കും. അനുസ്മരണ സമ്മേളനം ഉദ്ഘാടനവും അവാര്‍ഡ് ദാനവും
സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി.പി. അബൂബക്കര്‍ നിര്‍വ്വഹിക്കും. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മൂടാടി ദാമോദരന്‍ സമ്പൂര്‍ണ കവിതകള്‍ പ്രമുഖ കഥാകാരന് പി.കെ. പാറക്കടവ് പ്രകാശനം ചെയ്യും. ഡോ. എ.കെ. രാജന് ഏറ്റുവാങ്ങും. സാഹിത്യവേദി പ്രസിഡന്റ് വീരാന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ സജയ് കെ വി, ഡോ.കെ.എം ഭരതന്, പി പി ദാമോദരന്‍, ടി കെ വിജയരാഘവന്, ഡോ.കെ എം ജയശ്രി, പുറന്തോടത്ത്
ഗംഗാധരന്, പി പി രാജന്, മൂടാടി ദാമോദരന്‍ പുരസ്കാരം നേടിയ സുബിന് അമ്പിത്തറയില്‍ എന്നിവര്‍ പ്രസംഗിക്കും. വടകര സാഹിത്യവേദിയും കേരള സാഹിത്യ അക്കാദമിയും ചേര്‍ന്നാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.















