
ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം നേതാവ് ജി.സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സുധാകരന്
നേരത്തേ പ്രതികരിച്ചിരുന്നത്. പിന്തുണ പ്രഖ്യാപിച്ചാല്‍ അതിന്റെ സ്വഭാവം നോക്കി തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു
എച്ച്.സലാമാണ് അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
പാര്‍ട്ടിയുടെ അവഗണനയില്‍ മനംനൊന്താണ് സുധാകരന് സിപിഎം വിട്ടത്. അമ്പലപ്പുഴയില്‍ സുധാകരന് സ്വതന്ത്രനായി മത്സരിക്കുന്നത് എല്‍ഡിഎഫിന് തിരിച്ചടിയാണ്. സുധാകരന് സിപിഎം വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നെങ്കിലും
അമ്പലപ്പുഴയിലെ പിന്തുണ യുഡിഎഫ് അന്ന് പ്രഖ്യാപിച്ചിരുന്നില്ല. സുധാകരനുള്ള പിന്തുണ കഴിഞ്ഞ ദിവസങ്ങളിലാണ് യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. നേതാക്കള്‍ സുധാകരനുമായും ചര്‍ച്ച നടത്തി. തുടര്‍ച്ചയായാണ് പിന്തണക്കാനും സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്നുമുള്ള കോണ്‍ഗ്രസ് തീരുമാനം. അതേസമയം സുധാകരനെതിരെ വ്യാപക വിമര്‍ശനമാണ് സിപിഎം അഴിച്ചുവിടുന്നത്.
















