
വടകര: റാണി പബ്ലിക് സ്‌കൂള്‍ റോഡ് സുരക്ഷ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ‘ഡ്രൈവ് ടു സേഫ്റ്റി’ എന്ന പേരില്‍ വടകരയില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്യാമ്പയിന്‍
സംഘടിപ്പിച്ചു. കൊയിലാണ്ടി ട്രാഫിക് യൂണിറ്റിലെ സബ് ഇന്‍സ്പെക്ടര്‍ വി.വി.സജീവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ട്രാഫിക് നിയമലംഘകരെ ബോധവല്‍ക്കരിക്കുകയും നിയമം പാലിക്കുന്ന വാഹനയാത്രികര്‍ക്കു മധുരം നല്‍കുകയും ചെയ്തു.
കേരളത്തില്‍ നടപ്പിലാക്കി വരുന്ന ‘സുരക്ഷിത് മാര്‍ഗ്’ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നു മികച്ച പ്രതികരണവും ലഭിച്ചു.
പ്രിന്‍സിപ്പാള്‍ ഗീതാലക്ഷ്മി സത്യനാഥന്‍, മാനേജ്‌മെന്റ് പ്രതിനിധി രമ്യ, റോഡ് സേഫ്റ്റി ക്ലബ്
കോര്‍ഡിനേറ്റര്‍ അമല്‍രാജ്, അധ്യാപകരായ പ്രസീത, ജ്യോതി, ഉഷ, ഷഫീല്‍ എന്നിവര്‍ നേതൃത്വം നല്‍കി. റിഷാബ് രാജ് സ്വാഗതവും സിയ നന്ദിയും പറഞ്ഞു.















