
വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ആറ് സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് സര്‍ക്കാരില്‍ നിന്നു 10 ലക്ഷം രൂപയുടെ പ്രത്യേക അനുമതി ലഭിച്ചതായി
കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അറിയിച്ചു.
മാണിക്കോത്ത് പാലത്തിന് സമീപം, കാരക്കുന്ന് പള്ളി ശ്മശാനത്തിന് സമീപം, കൊറ്റിയാം വള്ളി അമ്പലം ജംഗ്ഷന് സമീപം, അരമ്പോല്‍ പള്ളിക്ക് സമീപം, ബാവുപ്പാറ ശിവക്ഷേത്രത്തിന് സമീപം, തണ്ടോട്ടി പള്ളിക്ക് സമീപം എന്നിവിടങ്ങളില്‍ സ്ഥാപിക്കാനാണ് അനുമതി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു തുക അനുവദിക്കുന്നതിനാണ് പ്രത്യേക അനുമതി ലഭിച്ചതെന്നും തുടര്‍നടപടികള്‍ ജില്ലാ കലക്ടര്‍ വഴി ഉണ്ടാകുമെന്നും എംഎല്‍എ അറിയിച്ചു.
















