
ചോമ്പാല: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന ഇ.വി.ശ്രീധരന്റെ ഒന്നാം ചരമവാര്‍ഷികാചരണം ഏപ്രില്‍ രണ്ടിന്, അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന വള്ളിക്കാട് പടവത്തും താഴെപ്പാലത്ത് നടത്താന്‍ സംഘാടക സമിതി യോഗം
തീരുമാനിച്ചു. കാലത്ത് ഒമ്പതിന് പുഷ്പാര്‍ച്ചന. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം ഗായകന്‍ വി.ടി.മുരളി ഉദ്ഘാടനം ചെയ്യും. അനുസ്മരണം മാധ്യമ പ്രവര്‍ത്തകന്‍ കെ.പി.സദാനന്ദനും മുഖ്യപ്രഭാഷണം നിരുപകന്‍ സജയ് കെവിയും നടത്തും.
സംഘാടക സമിതി ചെയര്‍മാന്‍ ടി.കെ.വി ജയരാഘവന്‍ അധ്യക്ഷത വഹിച്ചു. മഹേഷ് മംഗലാട്ട്, വി.കെ.പ്രഭാകരന്‍, എടയത്ത് ശ്രീധരന്‍, പ്രദീപ് ചോമ്പാല, സത്യന്‍ മാടാക്കര, തയ്യുള്ളതില്‍ രാജന്‍, വിജയന്‍ മടപ്പള്ളി, കെ.പി.സുനില്‍കുമാര്‍, എം.വി.ജയപ്രകാശ്, കെ.പി.പവിത്രന്‍, വി.പി.രാഘവന്‍, സി.സി.രാജന്‍, എം.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
















