
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് തിരുത്തി സർക്കാർ. സുപ്രീം കോടതിയിൽ യുവതീപ്രവേശത്തെ അനുകൂലിച്ച മുൻ നിലപാട് തിരുത്തുന്ന സർക്കാർ ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്നു ആവശ്യപ്പെടും. ഇക്കാര്യം
നാളെ സുപ്രീം കോടതിയെ അറിയിക്കും. ഇന്നുചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പില്‍ വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നാണ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും നിലപാട്. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും നിലപാട് തിരുത്തിയിരുന്നു.
2018 സെപ്റ്റംബര്‍ 28നാണ് സുപ്രീംകോടതി യുവതീ പ്രവേശം അനുവദിച്ചു വിധി പറഞ്ഞത്.
പിന്നീട് വിധിയുടെ പുനഃപരിശോധനാ ഹർജികൾ വന്നപ്പോൾ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ മാര്‍ച്ച് 14നകം നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിശദമായ വാദം ഏപ്രില്‍ ഏഴിന് തുടങ്ങും. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.
















