
നാദാപുരം: അതിരാവിലെ ജനവാസകേന്ദ്രത്തിലെത്തിയ അകമകാരിയായ കാട്ടു പന്നിയെ വെടിവെച്ചു കൊന്നു. നാദാപുരം 21-ാം വാര്‍ഡില്‍ കക്കംവെള്ളിയിലാണ് ഇന്ന് രാവിലെ 9
മണിയോടെ കാട്ടു പന്നിയെ കണ്ടത്. വിവരമറിഞ്ഞ വാര്‍ഡ് മെമ്പര്‍ ആയിഷ അറിയിച്ചതനുസരിച്ച് അംഗീകൃത ഷൂട്ടര്‍ പ്രദീപ് അരൂരെത്തി വെടിവെക്കുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ ഏറെ പേര്‍ പോകുന്ന വഴിയിലാണ് പന്നി ഇറങ്ങിയത്.
നാദാപുരത്തും പരിസരങ്ങളിലും കുറച്ചുകാലമായി പന്നികള്‍ ഏറി വരികയാണ്. കഴിഞ്ഞദിവസങ്ങളിലും
പന്നിയെ വെടിവെച്ച് കൊന്നിരുന്നു.
ഇതിനിടയില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി തോക്കുകള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശം വന്നിട്ടുണ്ട്. ഇത് പന്നികളുടെ ശല്യം വര്‍ധിക്കാനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പന്നിയെ വെടിവെക്കാന്‍ അനുമതിയുള്ളവരുടെ തോക്കുകള്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
















