
ഇരിങ്ങല്‍: കൊളാവിപാലത്ത് പുഴയുടെ ഒഴുക്ക് വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടപ്പുഴയില്‍ നിന്ന് ഇവിടേക്ക് ഒഴുക്ക് നിലച്ചത് മത്സ്യതൊഴിലാളികള്‍ ഉള്‍പെടെയുള്ളവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പുലിമുട്ട് നിര്‍മിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ഉയരുകയാണ്.
ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്ന് ‘പരിസ്ഥിതി പയ്യോളി’ എന്ന സംഘടന ആവശ്യപ്പെട്ടു. പുലിമുട്ടിനായി അധികാരികളില്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. സംഘടന നടത്താന്‍ പോകുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ കരട് പയ്യോളി മുനിസിപ്പല്‍
ചെയര്‍പേഴ്‌സന് സമര്‍പിച്ചു.. ‘കിളികള്‍ക്ക് കുടിനീര്‍’ പദ്ധതി നടപ്പിലാക്കും.
സംഘടനയുടെ പ്രസിഡന്റായി വടയക്കണ്ടി നാരായണനെയും സെക്രട്ടറിയായി വിജയന്‍ പെരിങ്ങാടിനെയും തെരഞ്ഞെടുത്തു. ഹംസ കാട്ടുകണ്ടി, രാജന്‍ കൊളാവി (വൈസ് പ്രസിഡന്റുമാര്‍), ഇരിങ്ങല്‍ അനില്‍കുമാര്‍, എന്‍.കെ.ശശി, മുസിദ്ദിഖ് (ജോ. സെക്രട്ടറിമാര്‍), പ്രദീപ് കണിയാറക്കല്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
















