
വാണിമേല്‍: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവൃത്തി പൂര്‍ത്തികരിച്ച പാക്കോയി പാലം ഇ.കെ.വിജയന്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. നരിപ്പറ്റ, വാണിമേല്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാണിമേല്‍ പുഴയ്ക്ക് കുറുകെയാണ് നാല് കോടി
മുപ്പത് ലക്ഷം രൂപ ചിലവില്‍ പാലം നിര്‍മ്മിച്ചത്. 2018 ലുണ്ടായ പ്രളയത്തില്‍ ഒഴുകിപ്പോയ പാലത്തിനായി ഇ.കെ വിജയന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ വലിയ തോതില്‍ ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്നാണ് പാലം യാഥാര്‍ഥ്യമായത്. വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.മുര്‍ഷിന, എ.കെ.മജീദ്, കെ.എന്‍.നാണു, സി.കെ.ജലീല്‍, എന്‍.കെ.മുത്തലിബ്, വി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. അസി. എഞ്ചിനിയര്‍ ഇന്ദു റിപ്പോര്‍ട്ട് അവതിരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ അഷ്‌റഫ് കൊറ്റാല സ്വാഗതം പറഞ്ഞു.
















