
നാദാപുരം: നൂറു കണക്കിന് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠനവും തെറാപ്പിയും ചികിത്സയും നല്‍കുന്ന കുറ്റ്യാടി തണല്‍ കരുണ സെന്റര്‍ പേരോട് എംഐഎം
ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സന്ദര്‍ശിച്ചു. തണലിലെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും സ്ഥാപനത്തിന്റെ ചെലവിലേക്കായി സമാഹരിച്ച സംഖ്യ കൈമാറുകയും ചെയ്തു. അരികുവല്‍കരിക്കപ്പെട്ടു പോയവരെ കൂടെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ മാത്രമേ ജീവിത പഠനം പൂര്‍ത്തിയാകൂ എന്ന തിരിച്ചറിവാണ് സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ഥാപനത്തിന്റെ
കാര്യ ദര്‍ശികളായ പി.കെ.നവാസ്, വി.പി.ലത്തീഫ് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. പ്രോഗാം ഓഫീസര്‍ എം.എം.മുഹമ്മദ്, എം.സൗദ, വളണ്ടിയര്‍ ലീഡര്‍മാരായ മുഹമ്മദ് ഷയാന്‍, റിഫ്ദ ജെബിന്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.
















