
വടകര: മുക്കാളി, നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനുകളുടെ വികസനവും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നോര്‍ത്ത്
ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് യാത്രക്കാരും നാട്ടുകാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിലയിരുത്തി. പ്രദേശത്തുകാരുടെ ദീര്‍ഘകാല ആവശ്യങ്ങളായ കൂടുതല്‍ ട്രെയിന്‍ സ്റ്റോപ്പ് അനുവദിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചതായി നേതാക്കള്‍ അറിയിച്ചു.
ബിജെപി നോര്‍ത്ത് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.കെ.ദീലിപ്, ജില്ലാ സെക്രട്ടറിമാരായ
രഗിലേഷ് അഴിയൂര്‍, പ്രീത.പി.കെ, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി.ജയകുമാര്‍, മണ്ഡലം പ്രസിഡന്റ് അഭിജിത്ത്.കെ.പി, മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍.വി.പി, അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജിത്ത് കുമാര്‍ തയ്യില്‍, ജില്ല കമ്മിറ്റി അംഗം സനല്‍.വി.പി, ശശിധരന്‍ തോട്ടത്തില്‍ ജനപ്രതിനിധികളായ, ശ്രീകല.വി.എന്‍, മഹിജ തോട്ടത്തില്‍, യുവമോര്‍ച്ച ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അക്ഷയ് കൃഷ്ണ, ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജീഷ്.സി.കെ, ജനറല്‍ സെക്രട്ടറി റിജില്‍, മണ്ഡലം സെക്രട്ടറി അതുല്‍ ആനന്ദ്, മണ്ഡലം വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ കക്കാട്ട്, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി നാരായണന്‍, ഷാജു, അനില്‍ എന്നിവര്‍ പങ്കെടുത്തു.
















