
മടപ്പള്ളി: ജിവിഎച്ച്എസ് മടപ്പള്ളിയിലെ എസ്പിസി പാസിംഗ് ഔട്ട് പരേഡ് പ്രൗഢവും ഗാംഭീര്യവും നിറഞ്ഞതായി. 2024-26 കാലത്തെ സീനിയര്‍ കേഡറ്റുകളാണ് പരേഡില്‍
അണിനിരന്നത്. കമാന്‍ഡന്റ് ആര്‍.മാനസ, മുഹമ്മദ് ഷസീം എന്നിവര്‍ നയിച്ച പരേഡ് കാണികളില്‍ ആവേശം വിതറി.
വടകര ഡിവൈഎസ്പി സനില്‍കുമാര്‍ സല്യൂട്ട് സ്വീകരിച്ചു. സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.സുനില്‍കുമാര്‍, കോസ്റ്റല്‍ സ്റ്റേഷന്‍ എസ്‌ഐ വരീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍
സിബി, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ഖാലിദ, ഹെഡ്മാസ്റ്റര്‍ ഗഫൂര്‍, പിടിഎ പ്രസിഡന്റ് രാജേഷ്,
എസ്എംസി ചെയര്‍മാന്‍ പ്രീജിത് കുമാര്‍, എംപിടിഎ പ്രസിഡന്റ് നിമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിഐ മാരായ രമ്യ, രാജേഷ് കുമാര്‍, ഡിവൈഎസ്പി ഓഫീസിലെ എഎസ്‌ഐ ബിജു എന്നിവര്‍ പരേഡിന് നേതൃത്വം നല്‍കി.
















