
പാലക്കാട്: നിയമസഭ തെരഞ്ഞെടപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സമ്മതം മൂളി നടനും സംവിധായകനുമായ രമേഷ് പിഷാരടി. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി
പട്ടികയില്‍ രമേഷ് പിഷാരടിയുമുണ്ട്. പാലക്കാട് പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടി സ്ഥാനാര്ഥിയാവാനാ് സാധ്യത. കെ.മുരളീധരന് വട്ടിയൂര്‍ക്കാവ് ഉറപ്പിച്ചതോടെ പിഷാരടിയുടെ പേരാണ് അന്തിമപരിഗണനയിലുള്ളത്. കണ്ണന് ഗോപിനാഥന്റെ പേരും ചര്‍ച്ചയില്‍ വന്നിരുന്നു.
സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും
സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. രമേഷ് പിഷാരടി മത്സരിച്ചാല്‍ വിജയസാധ്യത ഏറുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. പാലക്കാട്ടെ സിറ്റിങ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലം നിലനിര്‍ത്താനായി യുഡിഎഫ് കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടുന്നത്. നേരത്തെ തൃപ്പൂണിത്തുറ മണ്ഡലത്തിലും രമേഷ് പിഷാരടിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു.
















