
റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ റാസ് തനൂറയിലുള്ള സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെ ഡ്രോണ്‍ ആക്രമണം. ഇറാൻ ബന്ധമുള്ള ഡ്രോണുകള്‍ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയതായി സൗദി
പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആക്രമണം നടത്തിയ രണ്ട് ഡ്രോണുകളെ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകര്‍ത്തു. ഡ്രോണുകള്‍ തകര്‍ത്തതിനെത്തുടര്‍ന്ന് അവയുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലകള്‍ക്ക് സമീപമാണ് പതിച്ചത്. ചെറിയ രീതിയില്‍ തീപിടിത്തം ഉണ്ടായെങ്കിലും ഈ സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധസേന വ്യക്തമാക്കി. ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി സൗദി

ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു
ഇതുവരെ, ബഹ്റൈന്‍, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണങ്ങള്‍ നടത്തി. ബഹ്‌റൈനിലെ അമേരിക്കന്‍ നാവിക ആസ്ഥാനവും ഇറാന്‍ ആക്രമിച്ചു. സംഘര്‍ഷത്തില്‍ ഗള്‍ഫ് മേഖലയില്‍ മരണം ആറായി. ജനവാസ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണം അപലപനീയമെന്ന് ജിസിസി കൗണ്‍സില്‍ വ്യക്തമാക്കി.
















