
ടെഹ്‌റാന്‍: പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നും പകരംവീട്ടുമെന്നും ഇറാന്‍
പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. പ്രതികാരം തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം പറഞ്ഞു. ഷിയാ വിഭാഗത്തിന്റെ പ്രമുഖ നേതാവാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് ഷിയാകള്‍ക്കെതിരേയുള്ള തുറന്ന യുദ്ധപ്രഖ്യാപനമായി കാണുന്നു. ഇറാന്‍ ശക്തമായി പ്രതികരിക്കുമെന്നും ആക്രമണത്തിന് പിന്നിലുള്ളവര്‍ ഖേദിക്കേണ്ടിവരുമെന്നും മസൂദ് പെസഷ്‌കിയാന്‍ മുന്നറിയിപ്പ് നല്‍കി. ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ ദേശീയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ രാജ്യത്തിന്റെ താല്‍ക്കാലിക പരമോന്നത ഭരണത്തലവനായി ആയത്തൊള്ള അറാഫിയെ തെരഞ്ഞെടുത്തു.















